Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deepika Balasakhya

Kottayam

അ​​റി​​വും ഉ​​ല്ലാ​​സ​​വും പ​​ക​​ര്‍​ന്ന് ദീ​​പി​​ക ബാ​​ല​​സ​​ഖ്യം ജീ​​വി​​ത​​ദ​​ര്‍​ശ​​ന ക്യാ​​മ്പ്

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കു​​ട്ടി​​ക​​ള്‍​ക്ക് അ​​റി​​വും ഉ​​ല്ലാ​​സ​​വും പ​​ക​​ര്‍​ന്ന് ദീ​​പി​​ക ബാ​​ല​​സ​​ഖ്യം കോ​​ട്ട​​യം പ്ര​​വി​​ശ്യ ജീ​​വി​​ത​​ദ​​ര്‍​ശ​​ന ക്യാ​​മ്പ്. പെ​​റ്റ്‌​​സ് എ​​ന്ന പേ​​രി​​ല്‍ പൊ​​ടി​​മ​​റ്റം നി​​ര്‍​മ​​ല റി​​ന്യൂ​​വ​​ല്‍ സെ​​ന്‍റ​​റി​​ല്‍ ന​​ട​​ന്ന ക്യാ​​മ്പ് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബി​​ഷ​​പ് മാ​​ര്‍ ജോ​​സ് പു​​ളി​​ക്ക​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. രാ​​ഷ്‌​​ട്ര​​ദീ​​പി​​ക ലി​​മി​​റ്റ​​ഡ് ഡ​​യ​​റ​​ക്ട​​ര്‍ ബോ​​ര്‍​ഡം​​ഗം അ​​ഡ്വ. ഷെ​​വ. വി.​​സി. സെ​​ബാ​​സ്റ്റ്യ​​ന്‍ പ​​താ​​ക ഉ​​യ​​ര്‍​ത്തി സ​​ന്ദേ​​ശം ന​​ല്‍​കി. ഡി​​സി​​എ​​ല്‍ സം​​സ്ഥാ​​ന പ്രോ​​ജ​​ക്ട് സെ​​ക്ര​​ട്ട​​റി ആ​​ദി വൈ​​ഷ്ണ​​വ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

കൊ​​ച്ചേ​​ട്ട​​ന്‍ ഫാ. ​​റോ​​യി ക​​ണ്ണ​​ന്‍​ചി​​റ സി​​എം​​ഐ ആ​​മു​​ഖ​​സ​​ന്ദേ​​ശം ന​​ല്‍​കി. പ​​ത്ത​​നം​​തി​​ട്ട ഡെ​​പ്യൂ​​ട്ടി ക​​ള​​ക്ട​​ര്‍ റോ​​ഷ്‌​​ന ഹൈ​​ദ്രോ​​സ്, ദീ​​പി​​ക കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജ​​സ്റ്റി​​ന്‍ മ​​തി​​യ​​ത്ത്, റേ​​ഡി​​യോ 90 എ​​ഫ്എം പ്രോ​​ഗ്രാം ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​മി കു​​മ്പു​​ക്കാ​​ട്ട്, ഡി​​സി​​എ​​ല്‍ നാ​​ഷ​​ണ​​ല്‍ കോ ​​ഓ​​ര്‍​ഡി​​നേ​​റ്റ​​ര്‍ വ​​ര്‍​ഗീ​​സ് കൊ​​ച്ചു​​കു​​ന്നേ​​ല്‍, ഓ​​ര്‍​ഗ​​നൈ​​സ​​ര്‍​മാ​​രാ​​യ ജെ​​യ്‌​​സ​​ണ്‍ ജോ​​സ​​ഫ്, വി.​​ടി. ജോ​​സ​​ഫ്, ബാ​​ബു ടി. ​​ജോ​​ണ്‍, ആ​​ന്‍​സി മേ​​രി ജോ​​ണ്‍, ജോ​​ഷി കൊ​​ല്ലാ​​പു​​രം, മി​​നി മാ​​ത്യു, ജോ​​സ​​ഫ് ആ​​ന്‍റ​​ണി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

കു​​ട്ടി​​ക​​ളു​​ടെ സ​​ര്‍​വ​​തോ​​മു​​ഖ​​മാ​​യ വ​​ള​​ര്‍​ച്ച ല​​ക്ഷ്യം​​വ​​ച്ചു​​കൊ​​ണ്ടു​​ള്ള നി​​ര​​വ​​ധി​​യാ​​യ പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി​​ക​​ളാ​​ണ് ക്യാ​​മ്പി​​ല്‍ ഒ​​രു​​ക്കി​​യ​​ത്. വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള ച​​ര്‍​ച്ചാ ക്ലാ​​സു​​ക​​ള്‍, ലീ​​ഡ​​ര്‍​ഷി​​പ്പ് ആ​​ന്‍​ഡ് ടീം ​​ബി​​ല്‍​ഡിം​​ഗ്, പേ​​ഴ്സ​​ണാ​​ലി​​റ്റി ഡെ​​വ​​ല​​പ്മെ​​ന്‍റ്, ഹെ​​ല്‍​ത്തി റി​​ലേ​​ഷ​​ന്‍​ഷി​​പ്പ്, പ​​ബ്ലി​​ക് സ്പീ​​ക്കിം​​ഗ്, ല​​ഹ​​രി​​ക്കെ​​തി​​രേ​​യു​​ള്ള ബോ​​ധ​​വ​​ത്ക​​ര​​ണം, പ്ര​​ശ​​സ്ത വ്യ​​ക്തി​​ക​​ളു​​മാ​​യു​​ള്ള അ​​ഭി​​മു​​ഖ​​ങ്ങ​​ള്‍, ക​​ലാ​​പ​​രി​​പാ​​ടി​​ക​​ള്‍, ആ​​രോ​​ഗ്യ​​സം​​ര​​ക്ഷ​​ണം തു​​ട​​ങ്ങി നി​​ര​​വ​​ധി​​യാ​​യ ക​​ര്‍​മ പ​​ദ്ധ​​തി​​ക​​ൾ ക്യാ​​മ്പി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്നു.

സ​​മാ​​പ​​ന സ​​മ്മേ​​ള​​നം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍ ഫാ. ​​ബോ​​ബി അ​​ല​​ക്‌​​സ് മ​​ണ്ണം​​പ്ലാ​​ക്ക​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സം​​സ്ഥാ​​ന ട്ര​​ഷ​​റ​​ര്‍ ഫി​​യോ​​ണ തോ​​മ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഡി​​സി​​എ​​ല്‍ പ്ര​​വി​​ശ്യ ലീ​​ഡ​​ര്‍ ശ്രേ​​യ എ​​സ്. നാ​​യ​​ര്‍, സെ​​ക്ര​​ട്ട​​റി ഡോ​​ണ്‍ ഏ​​ബ്ര​​ഹാം എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. ച​​ങ്ങ​​നാ​​ശേ​​രി, കോ​​ട്ട​​യം, പാ​​ലാ, അ​​രു​​വി​​ത്തു​​റ, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, എ​​രു​​മേ​​ലി, മ​​ണി​​മ​​ല മേ​​ഖ​​ല​​ക​​ളി​​ല്‍ നി​​ന്ന് തെ​​ര​​ഞ്ഞെ​​ടു​​ത്ത നൂ​​റോ​​ളം കു​​ട്ടി​​ക​​ളാ​​ണ് ക്യാ​​മ്പി​​ല്‍ പ​​ങ്കെ​​ടു​​ത്ത​​ത്.

Latest News

Corehub Up